നമുക്കും കാട വളർത്താം

‘ആയിരംകോഴിക്ക്അരക്കാട’ എന്നപ്രയോഗം നാം സാധാരണകേള്ക്കാറുണ്ട്. ഇതില് നിന്ന് തന്നെ കാടയെപ്പറ്റിയും അതിന്റെ മേന്മയെ പറ്റിയും പണ്ടു മുതല്ക്കെനമ്മുടെ നമ്മുടെ പൂര്വ്വികര്ക്ക് അറിവുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. എന്നാല് ഇണങ്ങാത്ത അടയിരിക്കാത്ത കാട്ടുപക്ഷിയായ കാടയെ വളര്ത്തുക എന്നത് പണ്ടുള്ളവര്ക്ക് പ്രയാസമായിരുന്നിരിക്കണം. ഇതിനൊരു വഴിത്തിരിവുണ്ടാക്കിയത് ജപ്പാൻകാരാണ്. കാട്ടില് ജീവിച്ചിരുന്ന കാടപ്പക്ഷികളെമെരുക്കി വളർത്ത് പക്ഷിയാക്കി പ്രജനന പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്തു വ്യാവസായി കാടിസ്ഥാനത്തില് ഉദ്പ്പാദിപ്പിക്കുന്നതിനു വഴിയൊരുക്കിയത്ജപ്പാൻകാരാണ്. അതിനാലാണ് നാമിന്നുവളര്ത്തുന്ന കാടകള്ക്ക് ‘ജാപ്പനീസ്ക്വയില്’ എന്ന്പേര്വന്നത്. ശാസ്ത്രനാമം‘കൊട്ടൂര്നിക്സ്കൊട്ടൂര്നിക്സ്ജപ്പോനിക്ക’(CoturnixCoturnix Japonica)സവിശേഷതകള്. ഹൃസ്വജീവിതച്ചക്രവും കുറഞ്ഞ തീറ്റച്ചിലവും കാടകള്ടെ സവിശേഷതകളാണ്. 16-18 ദിവസങ്ങള് കൊണ്ട് മുട്ടവിരിയും. ചെറിയ പക്ഷികളായത് കൊണ്ട്വളര്ത്താതന് കുറഞ്ഞസ്ഥലംമതി. ടെറസ്സിലും വീടിന്റെചായ്പ്പിലും ഇവയെ വളര്ത്താം .ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് എട്ടു കാടകളെ വരെ വളര്ത്താം (6-8). ആറാഴ്ചപ്രായമാകുമ്പോള് മുട്ടയിട്ടുതുടങ്ങുന്നു. മാംസത്തിനു വേണ്ടി വളര്ത്തുന്നവയെ 5-6 ആഴ്ച കൊണ്ട്വിപണിയിലെത്തിക്കാം. ഒരുകാടയില് നിന്ന്വര്ഷത്തില് 300 ഓളംമുട്ടകള് ലഭിക്കുന്നു. മാംസവുംമുട്ടയുംഔഷധഗുനമുള്ളതുംപോഷകസമൃദ്ധവുമാണ്. മറ്റുവളര്ത്തുപക്ഷികളെ അപേക്ഷിച്ച്രോഗങ്ങള് വിരളമാണ്. തുടക്കക്കാര് ഒരിക്കലും മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ ഉദ്പ്പാദിപ്പിക്കാന് ശ്രമിക്കരൂത്. പകരം കുഞ്ഞുങ്ങളെ വാങ്ങി പരീക്ഷിക്കുക. കുഞ്ഞുങ്ങളെ വാങ്ങുമ്പോള് മൂന്നാഴ്ച പ്രായമായ കുഞ്ഞുങ്ങളെ കിട്ടുന്നിടത്തു നിന്ന്വാങ്ങുക. കാടക്കുഞ്ഞുങ്ങള് ആദ്യആഴചകളില് അതിജീവനനിരക്ക്വളരെകുറവാണ്. ആയതിനാല് അവയെവളര്ത്തിയെടുക്കുന്നതിന്വളരെ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. മൂന്നാഴ്ച പ്രായമായ കുഞ്ഞുങ്ങള് ഏകദേശം പക്വതവന്നതും പ്രതിരോധശേഷി കൈവന്നതുമായിരിക്കും. മറ്റൊരു പ്രധാനകാരണം കാടകളെ മൂന്നാഴ്ച പ്രായത്തിലാണ്ലിംഗനിര്ണ്ണയം നടത്താന് കഴിയുക. ആയതിനാല് മൂന്നാഴ്ച പ്രായമായ കുഞ്ഞുങ്ങളെ വാങ്ങുമ്പോള് കൃത്യമായി ആണ് പെണ് ആനുപാതം ഉറപ്പാക്കാം. മറ്റൊരു കാര്യം കൂടി ഗവര്മെണ്ടു ഫാമുകളില് ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെയാണ് കൊടുക്കുക. അവയെ വാങ്ങി വളര്ത്താന് നല്ലപരിശീലനം ആവശ്യമാണ്. ആയതിനാല് അവിടെ നിന്ന്വാങ്ങി വളര്ത്തി വില്ക്കുന്ന വരില് നിന്നോ, നേരിട്ട് കാട മുട്ട വിരിയിച്ചു മൂന്നാഴ്ച വളര്ത്തി വില്ക്കുന്ന ഫാമുകളില് നിന്നോ കുഞ്ഞുങ്ങളെ വാങ്ങുക. മൂന്നാഴ്ച പ്രായമായ കാടക്കുഞ്ഞുങ്ങള് 34-38 രൂപനിരക്കിലാണ്ലഭിക്കുന്നത്. ഒരു വര്ഷമാണ് മുട്ടക്കായി ഇവയെ ഉപയോഗിക്കുന്നത്. ശേഷം ഇവയെ ഇറച്ചിക്ക്വില്ക്കുമ്പോള് ഇതേ വില ലഭിക്കുകയുംചെയ്യുന്നു. ശരിയായി മനസ്സിലാക്കിയശേഷംകാടവളര്ത്തിത്തുടങ്ങിയാല് നഷ്ടംവരില്ല ആദായകരമാണ്കാടവളർത്തൽ കാടമുട്ടയുടെയുംഇറച്ചിയുടെയുംഔഷധഗുണങ്ങള് ഏറെപ്രസിദ്ധമാണ്.
1000 കോഴിക്ക് അരക്കാട എന്നാണല്ലോ ചൊല്ല്. കുറഞ്ഞ തീറ്റ ച്ചെലവ്, ചുരുങ്ങിയ ദിവസം കൊണ്ട് മുട്ടവിരിയല് (16-18 ദിവസം), ചെറിയ സ്ഥലത്ത്വളര്ത്താന് സാധിക്കുക, ധാരാളംമുട്ടയിടാനുള്ളശേഷി, സ്വാദിഷ്ഠവുംഔഷധമേന്മയുംഒത്തിണങ്ങിയമുട്ട, മാംസംഎന്നിവകാടകളുടെപ്രത്യേകതകളാണ്. കോഴിയെ വളര്ത്തുന്നതു പോലെ തുറന്നു വിട്ട് കാടകളെ വളര്ത്താന് പറ്റില്ല. ഇതുകൊണ്ട് സ്ഥല പരിമിതിയുള്ളവര്ക്കും കാടകളെ എളുപ്പത്തില് വളര്ത്താം. ധാരാളം പോഷകങ്ങള് അടങ്ങിയതും രോഗ പ്രതിരോധ ശേഷിയുള്ളതുമാണ് കാടയുടെ ഇറച്ചിയും മുട്ടയും. കാടകളെ കൂടുകളിലോഡീപ്പ് ലിറ്റര് രീതിയിലോവളര്ത്താവുന്നതാണ്. നിലത്ത്വിരിച്ചലിറ്ററില് (അറക്കപ്പൊടിയില്) ഒരേപ്രായത്തിലുള്ള പക്ഷികളെ വളര്ത്തുന്നരീതിയെയാണ്ഡീപ്പ്ലിറ്റര് സംവിധാനംഎന്നുപറയുന്നത്. ശരിയായപരിചരണംനല്കിയില്ലെങ്കില് കാടക്കുഞ്ഞുങ്ങള് ചെറുപ്രായത്തില് ചത്തുപോകാനുള്ളസാധ്യതകൂടുതലാണ്. മൂന്നാഴ്ച മുതല് ആറാഴ്ച പ്രായം വരെയാണ്വളരുന്ന പ്രായം എന്നു പറയുന്നത്മൂന്നാഴ്ചപ്രായമാകുന്നതുവരെ കുഞ്ഞുങ്ങള്ക്ക ്കൃത്രിമ ചൂട് നല്കണം. ഏകദേശം മൂന്നാഴ്ച പ്രായമാകുമ്പോള് കഴുത്തിലെയും നെഞ്ചുഭാഗത്തെയും തൂവലുകളുടെ നിറവ്യത്യാസത്തില് നിന്ന് ആണ് പെണ്കാടകളെ വേര്തിരിക്കാം. ആണ്കാടകള്ക്ക് ഈ ഭാഗങ്ങളില് ചുവപ്പും തവിട്ടും കലര്ന്ന നിറത്തിലുള്ളതൂവലുകളുണ്ടായിരിക്കു മ്പോള് പെണ് കാടകള്ക്ക കറുപ്പ് പുള്ളികളടങ്ങിയ 'ടാന്' അല്ലെങ്കില് 'ഗ്രേ' നിറത്തിലുള്ള തൂവലുകളുണ്ടായിരിക്കും. ആറാഴ്ച പ്രായമാകുമ്പോള് പെണ്കാടകള്ക്ക് 150 ഗ്രാംതൂക്കംകാണും. ഈ പ്രായത്തില് ഇവമുട്ടയിട്ടു തുടങ്ങുന്നു. 280-300 മുട്ടയെങ്കിലും ഒരു കാടയില് നിന്നു പ്രതീക്ഷിക്കാം. പ്രായമാകുമ്പോള് വിപണനം ചെയ്യാം. കാടമുട്ടകള് വിരിയുന്നതിന് 16-18 ദിവസം മതിയാഇറച്ചിക്കുള്ളകാടകളെ ഈ പ്രായത്തില് വില്ക്കാം. മുട്ടയിടുന്ന കാടകള്ക്ക് അഞ്ച് കാടകള്ക്ക് ഒരുപെട്ടി എന്ന തോതില് മുട്ടയിടാനുള്ള പെട്ടികള് വെക്കണം. മുട്ടയിടുന്നകാടകള്ക്ക് 16 മണിക്കൂര് വെളിച്ചംനല്കണം. കാട വളര്ത്തലിന്റെ 70 ശതമാനം ചെലവും തീറ്റയ്ക്കാണ്. ആദ്യത്തെ മൂന്നാഴ്ച കൊടുക്കുന്ന 'സ്റ്റാര്ട്ടര് തീറ്റ'യില് 27 ശതമാനം മാംസ്യവും 2800 കിലോകലോറി ഊര്ജവും അടങ്ങിയിരിക്കണം. മുട്ടയിടുന്നവയ്ക്ക് കൊടുക്കുന്നതിലാകട്ടെ 22 ശതമാനം പ്രോട്ടീനും (മാംസ്യം) 2900 കിലോകലോറി ഊര്ജവുംവേണം. മുട്ടയിടുന്നകാടപ്പക്ഷികള്ക്കുംതീറ്റയില് കക്കപ്പൊടിചേര്ത്തു കൊടുക്കണം. ഒരു കാട അഞ്ചാഴ്ച പ്രായം വരെ ഏകദേശം 400 ഗ്രാം തീറ്റ എടുക്കുന്നു. അതിനു ശേഷം പ്രതിദിനം 25 ഗ്രാമോളം തീറ്റവേണം. ഒരു കാടയ്ക്ക് ഒരു വര്ഷത്തേക്ക് എട്ടു കിലോഗ്രാം തീറ്റ മതിയാകും. കാടകള്ക്കായി സമീകൃതാഹാരം ഉണ്ടാക്കുമ്പോള് മഞ്ഞച്ചോളം, അരിത്തവിട്, കടലപ്പിണ്ണാക്ക്, എള്ളിന്പിണ്ണാക്ക്, മീന്പൊടി, ഉപ്പ്, എല്ലുപൊടി, കക്കപ്പൊടി, ധാതുലവണങ്ങള്, ജീവകങ്ങള് എന്നിവവേണം. മാംസ്യം ധാരാള മടങ്ങിയലേയര് തീറ്റയും അസോളയും കൂട്ടി കൊടുക്കാവുന്നതാണ്. പൊതുവേ രോഗ പ്രതിരോധശേഷി കൂടുതലുള്ള പക്ഷിയാണ് കാട. എന്നാലും ദിവസവും കൂടു വൃത്തിയാക്കിയും വൃത്തിയുള്ള തീറ്റനല്കിയും കാടകളെ രോഗത്തില് നിന്നും രക്ഷിക്കാം. മൃഗാശുപത്രികളില് നിന്നും പ്രതിരോധ മരുന്നുകള് ലഭിക്കുന്നതാണ്.

കാട മുട്ട കഴിക്കാറുണ്ടോ നിങ്ങൾ ?

ആരോഗ്യഗുണങ്ങള് കൊണ്ട് സമ്പൂര്ണ്ണമാണ് കാട പക്ഷിയുടെ മുട്ട. വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളി കളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാട മുട്ട ഒരെണ്ണം കഴിച്ചാല് കിട്ടും. പോഷകങ്ങള് നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങള്ക്ക് പുഴുങ്ങി നല്കാറുണ്ട്. ഈ മുട്ടയ്ക്ക് വിപണിയില് ഡിമാന്ഡ് കൂടുതലാണ്. നല്ല വില കൊടുത്തു തന്നെ വാങ്ങണം. കറുത്ത പുള്ളി കുത്തുകള് പോലെയാണ് ഇതിന്റെ പുറം ഭാഗം. ഇതിന്റെ പുറം തോട് കട്ടി കുറഞ്ഞതായിരിക്കും. ഈ കുഞ്ഞു മുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള് ലഭിക്കുമെന്ന് അറിഞ്ഞു നോക്കൂ.

1. പോഷകങ്ങളുടെ ഒരു കലവറ

പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാട മുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്ത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിന് ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്.

2. ആസ്തമ

കാട മുട്ട കഴിക്കുന്നതിലൂടെ ചുമ, ആസ്തമ എന്നീരോഗങ്ങളെ പ്രതിരോധിക്കാം.

3. രോഗങ്ങളുടെസാധ്യതകുറയ്ക്കും

ശരീരത്തില് പൊട്ടാസ്യത്തിന്റെഅളവ്കുറയുമ്പോള് പലരോഗങ്ങളുംഉണ്ടാകും. ഹൃദ്രോഗം, രക്തസമ്മര്ദ്ദം, ആര്ത്രൈറ്റീസ്, സ്ട്രോക്ക്, ക്യാന്സര് തുടങ്ങിയരോഗങ്ങള്ക്കുള്ളസാധ്യതയുണ്ട്. ഇത്പരിഹരിക്കാന് കാടമുട്ടകഴിക്കാം.

4. രക്തംകാടമുട്ടയില് അയേണ് അടങ്ങിയിട്ടുണ്ട്.

ഇത്രക്തക്കുഴലുകളുടെആരോഗ്യത്തിനുംരക്തംവര്ദ്ധിപ്പിക്കാനുംസഹായിക്കും. ഇത്ഹീമോഗ്ലോബിന്റെഅളവ്വര്ദ്ധിപ്പിക്കും.

5. പ്രതിരോധശക്തി

അഞ്ച്കോഴിമുട്ടകഴിക്കുന്നതുംഒരുകാടമുട്ടകഴിക്കുന്നതുംതുല്യമാണെന്ന്പറയാം. ഇത്വയറുരോഗങ്ങളെഇല്ലാതാക്കും. ശരീരത്തിന്റെപ്രതിരോധശേഷിവര്ദ്ധിപ്പിക്കും.

6. ഓര്മശക്തി

കാടമുട്ടതലച്ചോറിന്റെകാര്യക്ഷമതവര്ദ്ധിപ്പിച്ച്ഓര്മശക്തിനല്കും.

7. ബ്ലാഡര് സ്റ്റോണ്

കാടമുട്ടകഴിക്കുന്നതിലൂടെകിഡ്നി, കരള്, ഗാള്ബ്ലാഡര് എന്നിവയൊക്കെഇല്ലാതാക്കാന് കഴിയും. ഇത്കല്ലുകളുടെവളര്ച്ചതുടക്കത്തില് തന്നെതടയും. ഇതിലടങ്ങിയിരിക്കുന്നലെസിതിന് സംയുക്തമാണ്ഇതിന്സഹായിക്കുന്നത്.

8. ലൈംഗികതൃഷ്ണ

ഇതിലടങ്ങിയിരിക്കുന്നഫോസ്ഫറസ്, പ്രോട്ടീന്, വൈറ്റമിന്സ്ലൈംഗികതൃഷ്ണവര്ദ്ധിപ്പിക്കും.

9. തലമുടി

കാടമുട്ടനിങ്ങളുടെമുടിയുടെആരോഗ്യത്തിനുംഉത്തമമാണ്. ഇത്മുടിക്ക്കട്ടിനല്കാനുംതിളക്കംനല്കാനുംസഹായിക്കും.

10. ആന്റി-ഇന്ഫഌമേറ്ററി

കാടമുട്ടയില് ആന്റി-ഇന്ഫഌമേറ്ററിഅടങ്ങിയിരിക്കുന്നുണ്ട്. ഇത്സന്ധിവേദന, വിട്ടുമാറാത്തചുമ, ശ്വാസനാളരോഗംഎന്നിവയെപ്രതിരോധിക്കും.

11. അലര്ജി

ചിലര്ക്ക്കോഴിമുട്ടകഴിച്ചാല് അലര്ജിഉണ്ടാകുന്നു. എന്നാല് ഇങ്ങനെയുള്ളപ്രശ്നങ്ങളൊന്നുംകാടമുട്ടഉണ്ടാക്കില്ല.