കാട കൂടുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു കൂട്ടിൽ പരമാവധി 25 കാടകൾ മാത്രമേ വളർത്താൻ പാടുള്ളൂ ആൺ കാടകളുടെ അനുപാതം കൂടിയാൽ പരസ്പരം കൊത്തുകൂടുകയും കാടകളുടെ മരണ നിരക്ക് കൂടുകയും ചെയ്യുന്നു
1,ഒരു കൂട്ടിൽ വളർത്തുന്ന എല്ലാ കാടകൾക്കും ഒരേസമയം തീറ്റ എടുക്കുന്നതിനുള്ള സൗകര്യം (കള്ളികൾ)ഉണ്ടായിരിക്കണം. നിലവിൽ മാർക്കറ്റിൽ ലഭ്യമാകുന്ന കൂടുകൾ ഒരു വശത്തേക്ക് ചരിച്ചു നിർമിച്ച മോഡലുകളാണ് ഇതിലുള്ള പാകപ്പിഴ എന്തെന്നാൽ തീറ്റ നൽകുന്ന സമയത്ത് എല്ലാ കാടകളും ഒരു വശത്തേക്ക് വരികയും മേൽക്കുമേൽ കയറി കാടകൾ ചത്തുപോകുന്നതിനും കാരണമാകുന്നു.
2, നിലവിൽ ലഭിക്കുന്ന കൂടുകളിൽ കാടകൾ നിൽക്കുന്ന പ്രതലം രണ്ട് വലകൾ( GP mesh+പ്ലാസ്റ്റിക്) കൂട്ടി നിർമിച്ചതാണ് ഇതിനാൽ കാടകളുടെ കാഷ്ഠം കൃത്യമായി താഴെ പോകാതെ ചിലയിടത്ത് തങ്ങിനിൽക്കുകയും കൂടിന്റെ അടിഭാഗം പെട്ടെന്നുതന്നെ തുരുമ്പെടുക്കുന്നതിനും കാരണമാകുന്നു ഇതിനു പരിഹാരമായി ടാറ്റയുടെ”GI” വലകൾ ഉപയോഗിക്കുക.
3, കൂട് ഒരു വശത്തേക്ക് 3അടിയോളം ചരിച്ചു നിർമ്മിക്കുന്നതിനാൽ മുട്ട കൃത്യമായി ഉരുണ്ടു വരാതെ കൂട്ടിൽ തന്നെ കിടക്കുകയും അത് എടുക്കുന്നത് അല്പം ശ്രമകരവുമാണ്.
4, കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്ന പ്രജനന യൂണിറ്റുകൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു കൂട്ടിൽ പരമാവധി 25 കാടകൾ മാത്രമേ വളർത്താൻ പാടുള്ളൂ ആൺ കാടകളുടെ അനുപാതം കൂടിയാൽ പരസ്പരം കൊത്തുകൂടുകയും കാടകളുടെ മരണ നിരക്ക് കൂടുകയും ചെയ്യുന്നു.
5, കാടയുടെ കൂടുകൾ സ്ഥലം ലഭിക്കുന്നതിനുവേണ്ടി തട്ടുതട്ടായാണ് നിർമ്മിക്കുന്നത്. എന്നാൽ തട്ടുകൾക്കിടയിൽ കൃത്യമായ വായു സഞ്ചാരം നമ്മൾ ഉറപ്പുവരുത്തണം അല്ലെങ്കിൽ അസുഖങ്ങൾ കൂടുകയും അതോടൊപ്പം മരണനിരക്കും ഉയരുകയും ചെയ്യും.
6, അൽപ്പം പണലാഭം ഉണ്ടെന്നു കരുതി പെയിന്റ് അടിക്കാത്ത കൂടുകൾ ഉപയോഗിക്കരുത് കാരണം മാർക്കറ്റിൽ വരുന്ന mesh gp coated mesh ആണ്. ഒരു ചാറ്റൽ മഴ അടിക്കുകയോ അല്ലെങ്കിൽ കൂട് നനയുകയോ ചെയ്താൽ mesh തുരുമ്പിക്കുന്നതാണ് അതിനാൽ നിർബന്ധമായും പെയിന്റ് അടിക്കുക.